എരുമപ്പെട്ടി: ഒമാനിൽ ഫ്ലാറ്റിന് മുകളിൽ നിന്നു വീണ് വരവൂർ സ്വദേശിനിയായ നാലു വയസുകാരി മരിച്ചു. തളി പിലക്കാട് ശങ്കരത്ത് പ്രദീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ പ്രദീപാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.
ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിക്കുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. പിതാവ് ജോലിചെയ്യുന്ന ഒമാനിൽ സന്ദർശക വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ച മുമ്പാണ് ദക്ഷ ഒമാനിൽ പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.